Headlines

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ

Thrissur District Library Council

തൃശൂര്‍ ടൗണില്‍ വെളിയൂരിലെ രാമവര്‍മ്മപുരം ഡയറ്റ് ഓഡിയോ വിഷന്‍ യൂണിറ്റ് ഓഫീസ് മുറിയില്‍ 1997 ല്‍  പ്രവര്‍ത്തനമാരംഭിച്ചു. 2013 ല്‍ വിദ്യാഭ്യാസ വകുപ്പ് ഇവിടെത്തന്നെ അനുവദിച്ച 10 സെന്റില്‍ ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച 30 ലക്ഷം ഗ്രാന്റ് തുക കൊണ്ട് പുതിയ കെട്ടിടം പണിത് 2015 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ ഗ്രാന്റ് വാങ്ങു 492 ലൈബ്രറികള്‍ ഉണ്ട്. ജില്ലയില്‍ 1 മോഡല്‍ വില്ലേജ് ലൈബ്രറിയും 1 അക്കാദമിക് സ്റ്റഡി സെന്ററും, 6 താലൂക്ക് റഫറന്‍സ് ലൈബ്രറികളും, 162 ബാലവേദിയും 5 കരിയര്‍ ഗൈഡന്‍സ് കേന്ദ്രങ്ങളും 10 വനിത വേദിയും 57 വനിത വയോജന പുസ്തക വിതരണ കേന്ദ്രങ്ങളും, ജയില്‍,  വനിതാ ജയില്‍. മെന്റല്‍ ഹോസ്പിറ്റല്‍, ജൂവനൈല്‍, ഹെര്‍മിറ്റേജ്, ട്രൈബല്‍ ലൈബ്രറികളും പ്രവര്‍ത്തിച്ചു വരുന്നു.2016 മുതല്‍ ജില്ലാ ഓഫീസിനോട് ചേര്‍ന്ന് സംസ്ഥാന ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്നു.

 

നിങ്ങളുടെ നിര്‍ദ്ദേശങ്ങളും, നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ ന്യൂനതകളും ഞങ്ങള്‍ക്കെഴുതുക.

Write to us